ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 
രണ്ട് ബാ​ഗുകളിലാക്കി കൊണ്ടുവന്ന ബോംബുകൾ ബോംബ് റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് വിവരം. ചാവേർ സ്ഫോടനമാണ് നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യൻ സമയം വൈകിട്ട് 4.50ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനം നടന്ന് 15 മിനിറ്റിന് ശേഷമാണ് രണ്ചാം സ്ഫോടനമുണ്ടായത്. 
ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. ചടങ്ങുകളുടെ ഭാഗമായി ശവകുടീരത്തിലേക്ക് പദയാത്ര നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കെര്‍മാനിലെ സാഹെബ് അല്‍ സമാന്‍ പള്ളിക്ക് സമീപത്തുവച്ചായിരുന്നു സ്‌ഫോടനം. ഭീകരാക്രമണമാണ് നടന്നതെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *