തിരുവനന്തപുരം: വര്‍ക്കല ഹെലിപാഡ് കുന്നില്‍ നിന്നും താഴെ കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെല്‍വേലി സ്വദേശിനിയായ അമിതയാണ് താഴേക്ക് ചാടിയത്.
അമിതയുടെ ആണ്‍ സുഹൃത്ത് ബസന്ത് ഉള്‍പ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിലെത്തിയ യുവതി ഐസ്‌ക്രീം കഴിച്ചുകൊണ്ട് നില്‍ക്കവെ പെട്ടെന്ന് പ്രകോപിതയായി ഓടി താഴേക്ക് ചാടുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 1.30നായിരുന്നു സംഭവം. ഹെലിപ്പാഡിന് അടുത്തുള്ള ടൂറിസം പോലീസിന്റെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. ഏകദേശം 30 അടി താഴ്ചയിലേക്കാണ് യുവതി വീണത്. ഗുരുതര പരിക്കുകളോടെ യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.