തിരുവനന്തപുരം: പൊതുജനങ്ങളില്‍ നിന്നുള്ള മികച്ച സ്വീകാര്യതയും അഭ്യര്‍ത്ഥനയും പരിഗണിച്ച് ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവവും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ലൈറ്റ് ഷോയും ജനുവരി അഞ്ച് വരെ നീട്ടി.
പുതുവത്സരാഘോഷങ്ങള്‍ ഇന്നലെ (ചൊവ്വാഴ്ച്ച) വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടികള്‍ നീട്ടണമെന്ന് ജനങ്ങള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇക്കാര്യം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്ന് പരിപാടികളും നീട്ടുന്നതിന് തീരുമാനിച്ചത്.