എടത്വ: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ എടത്വ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം കഫേ എയിട്ട് ഹോട്ടലിൽ 6ന് 7മണിക്ക് നടക്കും. തലവടി ലയൺസ് ക്ലബ് പ്രസിഡൻ്റ് തോമസ് കളങ്ങര അധ്യക്ഷത വഹിക്കും.
ഡിസ്ടിക്ട് ഗവർണർ ഡോ.ബിനോ ഐ. കോശി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈസ് ഡിസ്ടിക് ട് ഗവർണർ ആർ വെങ്കിടാജലം സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്കും.
ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ് , ഗ്ലോബൽ എക്സ്റ്റൻഷൻ ടീം കോർഡിനേറ്റർ ജി. വേണുഗോപാൽ,ജി.എൽ.ടി. കോർഡിനേറ്റർ സജി ഏബ്രഹാം സാമുവൽ എന്നിവരെ കൂടാതെ വിവിധ ക്ലബിൽ നിന്നും ഭാരവാഹികൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ബിൽബി മാത്യൂ കണ്ടത്തിൽ, ഡോ.ജോൺസൺ വി. ഇടിക്കുള, ജോർജ്കുട്ടി തോമസ് എന്നിവർ സംബന്ധിച്ചു.