ബൈറൂത്: ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരി കൊല്ലപ്പെട്ടു.
ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ആക്രമണം നടത്തിയത്.
ഹമാസ് രാഷ്ട്രീയ ഉപമേധാവി അറൂരിക്കൊപ്പം സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡിലെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ട്.