പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ ലാബിൽ ചെയ്തുവരുന്ന മുഴുവൻ ടെസ്റ്റുകളും ബിപിഎൽ പേഷ്യൻസിന് സൗജന്യമായിട്ടാണ് ചെയ്തുവന്നിരുന്നത്. ആർബിസി ലാബും ജില്ലാ ലാബും ഒന്നിപ്പിച്ച് ഐപിഎച്ച്എൽ ലാബായപ്പോൾ ബിപിഎൽ പേഷ്യന്റ്സിന് സൗജന്യം നഷ്ടപ്പെട്ടു. ആര്‍ഡിസി ലാബിൽ ഒരുപാട് സ്പെഷ്യൽ ടെസ്റ്റുകൾ ഉണ്ട്. ഇവയെല്ലാം പാവപ്പെട്ടവർക്ക് പണം നൽകി പരിശോധന നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
യാതൊരുവിധ സർക്കാർ ഉത്തരവുമില്ലാതെ കുറച്ച് ടെസ്റ്റുകൾ സൗജന്യമായി ബിപിഎല്ലുകാർക്ക് നൽകുമ്പോൾ ബാക്കി ടെസ്റ്റുകൾ പണം അടക്കേണ്ടതായിട്ടുണ്ട്. ഈ ടെസ്റ്റുകൾ എല്ലാം ബിപിഎൽ കാർഡ് സൗജന്യമായി നൽകണമെന്നും മാത്രമല്ല വിവരാവകാശ പ്രകാരം ഞങ്ങൾക്ക് ലഭിച്ച മറുപടിയിൽ ആർഡിസി ലാബ് ആർഡിസി ലാബായും ജില്ലാ ലാബ് ജില്ലാ ലാബായും തുടരുമെന്നാണ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞകാലങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് നടത്തിയ സമരങ്ങളിലെല്ലാം മേൽപ്പറഞ്ഞ ഉറപ്പുകൾ നൽകിയിട്ടുണ്ട്.
സൂപ്രണ്ട് ജില്ലാ ലാബ് ഇല്ലാതാക്കിയതോടുകൂടി സൂപ്രണ്ടിന്‍റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ പരിസരത്തെ സ്വകാര്യ ലാബിനെ സഹായിക്കാൻ ആണെന്നും ജില്ലാ ലാബ് ജില്ലാ ലാബായി തുടരാൻ സാഹചര്യം ഒരുക്കണമെന്നും അല്ലാത്തപക്ഷം ഇനിയുള്ള സമരം ജയിൽ നിറയ്ക്കൽ സമരം ആയിരിക്കുമെന്നും ഇതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പിന്തുണ നൽകുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ മാർച്ചിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി സതീഷ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ സി കിതർമുഹമ്മദ്, നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സുധാകരൻ പ്ലാക്കാട്, ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ കക്ഷികളിൽ നിന്നായി മാധവവാര്യർ സാബു, പ്രജീഷ്പ്ലാക്കൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പുത്തൂർ രമേശ്, എസ്.എം താഹ, എസ് സേവിയർ, വി മോഹനൻ, കെ.ആർ ശരരാജ്, വിഎസ് വിപിൻ, എ കൃഷ്ണൻ, ഡി സജിത് കുമാർ, അനുപമ പ്രശോഭ, എഫ് ബി ബഷീർ, കെ എൻ സഹീർ, പിഎച്ച് നസീർ, ബാലസുബ്രഹ്മണ്യൻ, ബലരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.