കുവൈറ്റ് സിറ്റി: പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനും ഫോക്കസിന്റെ ആരംഭകാല മുതൽ എല്ലാവിധ നല്ല ഉപദേശക നിർദേശങ്ങൾ നൽകിയിരുന്ന എഞ്ചിനിയറുമയ ജോസഫ് മാത്യൂസ് പണിക്കർക്ക് യാത്രയയപ്പ് നൽകി.
പ്രസിഡന്റെ ജീജി മാത്യൂ, ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ, ജോ.സെക്രട്ടറി മനോജ് കലാഭവൻ, ജോ. ട്രഷറർ സജിമോൻ, ടെക്ക്നിക്കൽ കോർഡിനേറ്റർ രതീഷകുമാർ എന്നിവർ സാന്നിഹിതർ ആയിരുന്നു. ഫോക്കസിന്റെ മൊമന്റോ ജിജി മാത്യൂ നൽകി ആദരിച്ചു.