കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ പൊങ്ങലക്കരിയിൽ നിവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരമൊരുക്കുന്ന കരിയിൽ പൊങ്ങലക്കരി പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി നാലിന് രാവിലെ 11 മണിക്ക് ഫിഷറീസ്- ഹാർബർ എൻജിനീയറിംഗ്- സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു മുഖ്യാതിഥി ആവും. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ. ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിക്കും.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യാരാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ സാബു, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ ജോഷി , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആർഷ ബൈജു, പി. /എ എബ്രഹാം, ശ്രീജ സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘലാ ജോസഫ്, പഞ്ചായത്ത് അംഗം ഷീമാ രാജേഷ്,ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം സുപ്രണ്ടിംഗ് എൻജിനീയർ വിജി കെ. തട്ടാമ്പുറം എന്നിവർ പങ്കെടുക്കും.