തിരുവനന്തപുരം: സംസ്ഥാനത്തെ കായിക രംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും, വികേന്ദ്രീകൃത പദ്ധതി ആസൂത്രണവും ലക്‌ഷ്യം വെച്ച് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കായിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ആരംഭിച്ചു.
അന്താരാഷ്ട്ര കായിക സമ്മേളനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ  issk.in  ഡെലിഗേറ്റ് പാസ്സിനായി അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷ ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് മാത്രമേ ഡെലിഗേറ്റ് രജിസ്ട്രേഷൻ സാധ്യമാകൂ. കേരളത്തിൻ്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, കേരളത്തിൻ്റെ കായിക മേഖലയിൽ നിക്ഷേപം, പങ്കാളിത്തം, സഹകരണം, പിന്തുണ എന്നിവയ്ക്ക് താല്പര്യമുള്ള മുഴുവൻ സ്ഥാപനങ്ങളെയും, വ്യക്തികളെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നു. പദ്ധതികൾ, നിക്ഷേപങ്ങൾ, പങ്കാളിത്ത ഓഫറുകൾ എന്നിവ അവർക്ക് സമ്മിറ്റിൽ അവതരിപ്പിക്കാൻ കഴിയും. 
20 രാജ്യങ്ങളിൽ നിന്നും 100 നു മുകളിൽ സ്പോർട്സ് മേഖലയിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധർ പങ്കെടുക്കുന്ന 13 ഓളം കോൺഫെറൻസുകൾ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. വിവിധ  അക്കാദമിക് സെഷനുകൾ, പേപ്പർ പ്രസൻ്റേഷനുകൾ, ഇൻവെസ്റ്റർ മീറ്റ്, സ്റ്റാർട്ടപ്പ് പിച്ച് & ഷോക്കേസ്, സ്പോർട്സ് ഗുഡ്സ് & സർവീസസ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ, സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ, കേരള സ്പോർട്സ് ആർക്കൈവ്, സ്പോർട്സ് കമ്യൂണിറ്റി നെറ്റ്‌വറക്കിങ്, സ്പോർട് ആർട്, സ്പോർട്സ് മ്യൂസിക് ബാൻഡ്, ലോഞ്ച് പാഡ്, സിഎസ്ആർ കണക്ട്, റൗണ്ട് ടേബിൾ, വൺ ടു വൺ മീറ്റുകൾ, മോട്ടോറാക്സ്, ഇ സ്പോർട്സ് അരീന തുടങ്ങിയവ സമ്മിറ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *