തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നു രാത്രി 8 മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകള്‍ തുറക്കില്ല. കെഎസ്ആര്‍ടിസി, സപ്ലൈകോ പമ്പുകള്‍ തുറക്കും. പുതുവര്‍ഷ യാത്രകള്‍ക്കൊരുങ്ങുന്നവര്‍ ഇന്ന് പകല്‍ തന്നെ ഇന്ധനം നിറയ്ക്കണം. പമ്പുകള്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ തടയണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സാണു സമരം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍, കിളിമാനൂര്‍, ചടയമംഗലം, പൊന്‍കുന്നം, ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, മൂവാറ്റുപുഴ, പറവൂര്‍, ചാലക്കുടി, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ യാത്രാ ഫ്യൂവല്‍സ് ഔട്ലെറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാമെന്നു കെഎസ്ആര്‍ടിസി അറിയിച്ചു. 

 

By admin

Leave a Reply

Your email address will not be published. Required fields are marked *