ആലപ്പുഴ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍. എറണാകുളം കണയന്നൂര്‍ എളംകുളം ചേമ്പുകാട് കോളനിയില്‍ കരുത്തില പുഷ്പ നഗര്‍ സനല്‍കുമാറാണ് പിടിയിലായത്. നാല് വര്‍ഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിലാണ് സനലിന്റെ താമസം.
വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്. എറണാകുളം ജില്ലയില്‍ നിരവധി കേസുകളിലെ പ്രതിയും കാപ്പ പ്രകാരം എറണാകുളം ജില്ലയില്‍ നിന്നും നാട് കടത്തപ്പെട്ടയാളുമാണ് പ്രതി. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.