ബാലുശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഭഗവതി ക്ഷേത്രത്തോടു ചേര്‍ന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് മോഷ്ടിച്ചത്.
നിരവധി അയ്യപ്പഭക്തന്മാര്‍ പതിവായെത്തുന്ന ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ പതിനായിരത്തോളം രൂപയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബാലുശേരി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.