തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുവത്സരാഘോഷത്തിന് കടുത്ത നിയന്ത്രണങ്ങള്‍). ബീച്ചുകളിലെയും പൊതു ഇടങ്ങളിലെയും ആഘോഷ പരിപാടികള്‍ 12 മണിക്ക് അവസാനിപ്പിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം.
എന്നാല്‍ ഹോട്ടലുകളുടെയും, ക്ലബ്ബുകളുടെയും പുതുവത്സര പാര്‍ട്ടികള്‍ പന്ത്രണ്ടര വരെ അനുവദിക്കും. ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിന് പൊലീസിന്റെ(Kerala police) പ്രത്യേക അനുമതി വാങ്ങണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് പരിശോധനകള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. നഗരത്തിലാകെ 1500 പൊലീസുകാരെ വിന്യസിപ്പിക്കും. വനിതാ പൊലീസ് മഫ്റ്റിയിലും പിങ്ക് പോലീസ് യൂണ്‌ഫോമിലും ഉണ്ടാകും. മുന്‍ വര്‍ഷങ്ങളില്‍ പുതുവത്സരത്തിന് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. 
മാനവീയം വീഥിയില്‍ ഇത്തവണ കര്‍ശന നിയന്ത്രണങ്ങളുണ്ട്. വൈകിട്ട് ഏഴരയ്ക്ക് ബാരിക്കേഡുകള്‍ സ്ഥാപിക്കും. 12 മണിക്ക് തന്നെ മാനവീയം വീഥിയിലും പരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
ലഹരി ഉപയോഗം തടയുന്നതിന്ന് പ്രത്യേക സംവിധാനം ക്രമീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. ഇത് കൂടാതെ ശബ്ദ മലിനീകരണ നിയമങ്ങള്‍ ലംഘിക്കുന്ന മൈക്ക് ഓപറേറ്റര്‍മാര്‍ക്കെതിരെയും നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. 

By admin

Leave a Reply

Your email address will not be published. Required fields are marked *