തിരുവനന്തപുരം: പുതുവത്സര ദിനത്തിലെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഇതിന് മുന്നോടിയായി തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ശാസ്ത്രജ്ഞർ ദർശനം നടത്തി.
സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്‌സ്‌പോസാറ്റാണ് വിക്ഷേപണത്തിനൊരുങ്ങുന്നത്. നാളെ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിത്. 
25 മണിക്കൂർ നീളുന്ന കൗൺഡൗൺ ഇന്ന് രാവിലെ തുടങ്ങിയിരുന്നു. ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപ്പന.
ബഹിരാകാശത്തെ നാൽപതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് കാലാവധി.
അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടിയുണ്ട്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പ് നിർമ്മിച്ചിരിക്കുന്നത്.
650 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക. രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ആദ്യത്തേത് – POLIX, രണ്ടാമത്തേത് – XSPECT.
 

By admin

Leave a Reply

Your email address will not be published. Required fields are marked *