ഡബ്ലിയു എം സി മിഡിലീസ്റ്റ് ജനുവരി 28 ന് നടക്കാനിരിക്കുന്ന കായികമാമങ്കത്തിന് തിരിതെളിയിച്ച് ഫുജൈറ പ്രൊവിൻസ് നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ കൽബ കെ സി സി ടീം ജേതാവായി. വിജയികൾക്ക് ഫുജൈറ പ്രൊവിൻസ് പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി രാജേഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.
മിഡിലീസ്റ്റ് നടത്തുന്ന കായികദിനത്തിൽ വിവിധ ഇനത്തിലുള്ള കളികളും, കായിക ഇനങ്ങളും ഉൾപ്പെടുത്തനോതോടൊപ്പം അംഗങ്ങളുടെ ആരോഗ്യപരിരക്ഷിത മുൻനിർത്തിയുള്ള പാക്കേജുകളും ബോധവകരണ പരിപാടികളും നടത്തുമെന്ന് ഡബ്ലിയു എം സി മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ അഭിപ്രായപെട്ടു.
ചെയർമാൻ സന്തോഷ് കേട്ടത്ത്, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സ്പോർട്സ് ഡേ ജനറൽ കൺവീനർ സി യു മത്തായി എന്നിവരാണ് നേതൃത്വം കൊടുക്കുന്നതെന്ന് ഗ്ലോബൽ മീഡിയ സെക്രട്ടറി വി. എസ്. ബിജുകുമാർ അറിയിച്ചു.