കുവൈറ്റ്: രാജ്യത്തെ റെസിഡൻഷ്യൽ ഏരിയകളിലെ വാടക വ്യത്യസ്ത ഘടകങ്ങളും പ്രദേശങ്ങളും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് കുവൈത്ത് ഫിനാൻസ് ഹൗസ് റിപ്പോർട്ട്.
2023ന്‍റെ മൂന്നാം പാദത്തിൽ മിക്ക മേഖലകളിലും വാർഷിക അടിസ്ഥാനത്തിൽ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്വകാര്യ ഭവന വിലകളിലെ പരിമിതമായ ഇടിവാണ് ഉണ്ടായത്. ചില സ്ഥലങ്ങളുടെ വാടക മൂല്യത്തിൽ നേരിയ വർധനവും ഉണ്ടായെന്ന് കെഎഫ്എച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുവൈറ്റ് സിറ്റിയിൽ 400 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്വകാര്യ ഭവന കെട്ടിടത്തിൽ, 135 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ടാം നില, 3 മുറികൾ, ഒരു സ്വീകരണമുറി എന്നിവയുടെ ശരാശരി വാടക മൂല്യം 482 ദിനാറായി സ്ഥിരപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം പാദത്തിൽ നിന്ന് മൂന്നാം പാദത്തില്‍ എത്തുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഒന്നും വന്നിട്ടില്ല. വാർഷികാടിസ്ഥാനത്തിൽ 0.4 ശതമാനത്തിന്‍റെ കുറവാണ് വന്നത്. ക്യാപിറ്റൽ ഗവർണറേറ്റിലെ വാടക മൂല്യം ശരാശരി 570 ദിനാറിലെത്തി. മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഏകദേശം 0.8 ശതമാനവും കുറഞ്ഞു.