തിരുവനന്തപുരം: കായിക വകുപ്പും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന കുമാരപുരത്തെ ടെന്നീസ് അക്കാഡമിയിൽ 2024 വർഷത്തേക്കുള്ള ടെന്നിസ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ച് മുതൽ 14 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം. ടെന്നിസിൽ താല്പര്യമുള്ള കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുകയും അവരിൽ നിന്നുള്ള പ്രതിഭകളെ കണ്ടെത്തി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയുമാണ് കേരള ടെന്നിസ് അക്കാഡമിയിലൂടെ സ്പോർട്സ് കേരള ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
നിലവിൽ 128 കുട്ടികളും 26 മുതിർന്നവരും പരിശീലനം നേടുന്നുണ്ട്. രാജ്യത്ത് തന്നെ മികച്ച നിലവാരത്തിൽ മിതമായ ഫീസോടെ ടെന്നിസ് പരിശീലനത്തിന് അവസരമൊരുക്കുന്ന ചുരുക്കം അക്കാഡമികളിൽ ഒന്നാണ് കേരള ടെന്നീസ് അക്കാഡമി. ഒരു വർഷത്തേക്ക് കുട്ടികൾക്ക് വിവിധ ഗ്രൂപ്പുകളിലായാണ് പരിശീലനം നൽകുന്നത്.
തുടക്കക്കാർക്ക് 13000 രൂപയാണ് പ്രതിവർഷ ഫീസ്. ഇന്റർമീഡിയറി കോച്ചിങ്ങിന് 15000, അഡ്വാൻസ്ഡ് കോച്ചിങ് 18000 രൂപയുമാണ് ഫീസ്. രാവിലെ 6 മുതൽ 8 മണിവരെയും വൈകുന്നേരം 4 മണി മുതൽ 6.30 വരെയുമാണ് പരിശീലന സമയം. കൂടുതൽ വിവരങ്ങൾക്ക്: ഹെഡ് കോച്ച് അജയകുമാർ 6238124 549, ഷഫീക്ക് 9846601851

By admin

Leave a Reply

Your email address will not be published. Required fields are marked *