റിയാദ്- സൗദി പൗരനെ കൊന്ന മംഗലാപുരം സ്വദേശിയെ സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷക്കിരയാക്കി. അലി ബിന്‍ ത്‌റാദ് അല്‍അനസിയെ കൊന്ന സമദ് സാലിക്കാണ് വധശിക്ഷ നടപ്പാക്കിയത്. മോഷണം നടത്താനെത്തിയ സമദ് സൗദി പൗരനെ കെട്ടിയിടുകയും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് പോലീസ് സമദിനെ പിടികൂടി ചോദ്യം ചെയ്തു. സമദ് കുറ്റം സമ്മതിച്ചു. ഇന്നലെയാണ് സുപ്രിം കോടതി വിധിപ്രകാരം സമദിന് വധശിക്ഷ നല്‍കിയത്.
2023 December 29Saudiസുലൈമാന്‍ ഊരകംtitle_en: A native of Mangalore was executed for killing a Saudi national

By admin

Leave a Reply

Your email address will not be published. Required fields are marked *