ബംഗളൂരു: സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ആണ്‍കുട്ടിയെ ചുംബിക്കുകയും കൂടുതല്‍ അടുത്തിടപഴകുകയും ചെയ്യുന്ന 42കാരിയായ പ്രധാന അധ്യാപികയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
കർണാടക ചിക്കബല്ലാപ്പൂര്‍ ജില്ല ചിന്താമണി താലൂക്കിലെ മുരുഗമലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. ഡിസംബര്‍ 22 മുതല്‍ 25 വരെ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയിരുന്നു. ധര്‍മ്മസ്ഥലയിലെ കാഴ്ചകള്‍ കാണാന്‍ പോയ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.
മറ്റൊരു വിദ്യാര്‍ഥി എടുത്ത ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. മകനോട് പ്രധാന അധ്യാപിക മോശമായി പെരുമാറുന്നത് കണ്ട മാതാപിതാക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്.
വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപിക എടുത്ത ചിത്രങ്ങളും വീഡിയോകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ചിക്കബല്ലാപൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സംഭവം ദൗര്‍ഭാഗ്യകരമാണ്. സ്‌കൂളില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബിഇഒ നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് പ്രധാന അധ്യാപികയ്ക്ക് എതിരെ നടപടി സ്വീകരിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *