ചിക്കബല്ലാപ്പൂര്‍- വിനോദയാത്രക്കിടെ വിദ്യാര്‍ഥികളില്‍ ഒരാളെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെ വിദ്യാര്‍ഥിയെ ചൂഷണം ചെയ്ത പ്രാധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക ചിക്കബല്ലാപ്പൂര്‍ ജില്ലയില്‍ മുരുകമല്ല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 42 കാരിയായ ഹെഡ്മിസ്ട്രസിനെതിരെയാണ് നടപടി.
സ്‌കൂള്‍ വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഇവര്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനു പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയിരുന്നു.  
ബ്ലോക്ക് എജു ക്കേഷണല്‍ ഓഫീസര്‍ (ബിഇഒ) ഉമാദേവി സ്‌കൂള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ മനസിലാക്കിയതിനു ശേഷമാണ് നടപടി. വിനോദയാത്രക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഹെഡ്മിസ്ട്രസ് ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയതായും ചിക്കബെല്ലാപൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്്ഷന്‍ പറഞ്ഞു. ഇവ റിട്രീവ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ബിഇഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മിസ്ട്രസിനെ സസ്‌പെന്‍ഡ് ചെയ്തത്.
സ്‌കൂളിലെ വിദ്യാര്‍ഥകളും ജീവനക്കാരും ഡിസംബര്‍ 22 മുതല്‍ 25 വരെ ഹൊറനാട്, ധര്‍മസ്ഥല, യാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രക്ക് പോയിരുന്നുവെന്നും അപ്പോഴാണ് സംഭവം നടന്നതെന്നും ഉമാദേവി പറഞ്ഞു. മറ്റൊരു വിദ്യാര്‍ഥിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സമൂഹമാധ്യങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ഇത് വൈറലായി. ഈ രണ്ട് വിദ്യാര്‍ഥികളും പ്രധാന അധ്യാപികയും ഒഴികെ മറ്റ് ജീവനക്കാരോ വിദ്യാര്‍ത്ഥികളോ സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഉമാദേവി പറഞ്ഞു.
 
2023 December 29Indiaschool tourkissstudenttitle_en: Pictures and videos from a romantic photoshoot of a government school teacher

By admin

Leave a Reply

Your email address will not be published. Required fields are marked *