ചെന്നൈ: ചെന്നൈയിൽ നടൻ ദളപതി വിജയ്ക്ക് നേരെ ചെരുപ്പേറ്. വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം.
ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരേ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. ആരാണ് ഇതിന് പിന്നിലെന്ന കാര്യത്തിൽ വ്യക്തതയില്ല. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് ആയിരുന്നു വിജയകാന്തിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചത്. ഒട്ടനവധി പേരാണ് പ്രിയ ക്യാപ്റ്റനെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേർന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *