കൊല്ലം: പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിൽ മകൻ അറസ്റ്റിൽ. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്.
മകൻ അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മൂന്നാംകുറ്റിയിലാണ് സംഭവം.
വെള്ളിയാഴ്ച്ച ഉച്ചക്ക് കടയിലുണ്ടായിരുന്ന ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. തർക്കം മൂർച്ഛിചതോടെ പ്രകോപിതനായ മകൻ ചുറ്റിക കൊണ്ട് രവീന്ദ്രനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു.