പാലാ: പുതിയ യൂത്ത് കോൺഗ്രസ്‌ പാലാ നിയോജകമണ്ഡലം കമ്മിറ്റി ചാർജ് ഏറ്റെടുത്തു.സംഘടനാ തെരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന പുതിയ നിയോജകമണ്ഡലം പ്രസിഡന്റ് ആൽബിൻ അലക്സ്‌ ഇടമനശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇന്നലെ ചുമതലയെറ്റെടുത്തത്.
ജോസഫ് വാഴയ്ക്കൻ എക്സ് എംഎൽഎ ചടങ്ങ് ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ മുൻ നിയോജകമണ്ഡലം ഭാരവാഹികളെയും നിയുക്ത മണ്ഡലം പ്രസിഡന്റമാരെയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആദരിച്ചു. പുതിയ നിയോജകമണ്ഡലം ഭാരവാഹികളായ അന്റോച്ചൻ ജെയിംസ്, ടോണി ചക്കലാ, മാനുവൽ ബെന്നി എന്നിവരും ചുമതലയേറ്റെടുത്തു.
ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ്‌ ബിജു പുന്നത്താനം, എ.കെ ചന്ദ്രമോഹൻ, യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഗൗരി ശങ്കർ, സംസ്ഥാന ഭാരവാഹികളായ നിബു ഷവുകത്ത്, സുബിൻ മാത്യു, ജോർജ്, ഭരണങ്ങാനം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മോളി പീറ്റർ, മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്റുമാരായ കിരൺ മാത്യു,ഗോകുൽ ജഗനിവാസ്, എബിൻ ടി ഷാജി,അഗസ്റ്റിൻ ബേബി, ബിബിൻ മറ്റപ്പള്ളി, അക്ഷയ് ആർ നായർ, നൗഫൽ നൗഫി, നിതിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്‌ നേതാക്കളായ റോബി ഊടുപുഴ, അഭിജിത് ആർ പനമറ്റം, റിച്ചു കൊപ്രാക്കളം, അജയ് നെടുംപാറയിൽ, ജോബിഷ് ജോഷി, ജസ്റ്റിൻ പുതുമന, സഞ്ജയ്‌ സഖാറിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *