കണ്ണൂര്‍: മദ്യപാനം ചോദ്യം ചെയ്ത വിരോധത്തിന് വിദ്യാര്‍ത്ഥികളെ ഒരു സംഘം തടഞ്ഞുവച്ച് മര്‍ദ്ദിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കൊയ്യോട് ഹൈഫാസിലെ ബി.പി മുഹമ്മദ് ഷാന്‍ (17), സഹോദരന് മുഹമ്മദ് ദര്‍വീസ് (10), ഇവരുടെ സുഹൃത്ത് നാഷാദ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മണി, സുജി, പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ ചെമ്പിലോട് അബ്ദുള്ള പീടികയില്‍ അംഗന്‍വാടിക്ക് സമീപം വച്ചായിരുന്നു അക്രമം. നേരത്തെ പ്രതികള്‍ വീട്ടുപരിസരത്തുവച്ച് മദ്യപിക്കുന്നതിനെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്തു.