കൊല്ലം: പട്ടാഴിയില്‍ പാല്‍ കറക്കാന്‍ പോയ മധ്യവസ്‌കനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ചിനാണ് സംഭവം. പശുഫാമില്‍ നിന്ന് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും സാജന്‍ മടങ്ങി വരാത്തതിനാല്‍ ബന്ധുക്കള്‍ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് വഴിത്തര്‍ക്കം നടന്നിരുന്നു. ഇതില്‍ മറുവശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കുന്നിക്കോട് പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.