തിരൂർ: മലപ്പുറം തിരൂരിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവഅധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ. സുധീഷ് (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനാണ് സുധീഷ്.
ഈ സ്കൂളിലെ എൻഎസ്എസ് ക്യാമ്പ് മാവണ്ടിയൂർ സ്കൂളിൽ വെച്ച് നടന്നിരുന്നു. ക്യാമ്പിൽ സുധീഷും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപ് സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു.