തിരുവനന്തപുരം: രേഖകളില്ലാതെ ബസിൽ കടത്തിയ 29 ലക്ഷം രൂപ പിടികൂടി. ചെന്നൈ – തിരുവനന്തപുരം സ്വകാര്യ ബസിൽ കടത്തിയ പണമാണ് പിടികൂടിയത്.
തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘമാണ് പിടികൂടിയത്. പണം കടത്തിയ ചെന്നൈ സ്വദേശികളായ രണ്ടുപേർ പിടിയിലായി.
അബ്ദുൾ നാസർ, മുഹമ്മദ് ഫയിസ് എന്നിവരാണ് പിടിയിലായത്. പണവും പ്രതികളെയും പൊലീസിന് കൈമാറി.