ഒറ്റപ്പാലം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയായ ആദ്യ പഞ്ചായത്തായി തച്ചനാട്ടുകര. മണ്ണാർക്കാട് താലൂക്കിലെ ആദ്യ രണ്ട് വില്ലേജുകളുമാണിത്. ഡിജിറ്റൽ സർവ്വേ പൂർത്തിയായ തച്ചനാട്ടുകര വില്ലേജുകളിലെ സർവ്വേ റിക്കാർഡുകളുടെ പരിശോധനകൾ ആരംഭിച്ചു.
പഞ്ചായത്ത് ഓഫിസിന് സമീപം കൃഷ്ണാ അക്കാർഡിലെ ക്യാംപ് ഓഫിസിലുംതച്ചനാട്ടുകര ഒന്ന്,രണ്ട് വില്ലേജ് ഓഫീസുകളിലും ചെത്തല്ലൂർ കാവുവട്ടം ക്യാംപ് ഓഫിസിലും ജനുവരി 24 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ സർവ്വെ റിക്കാർഡുകൾ ഭൂവുടമകൾക്ക് പരിശോധിക്കാവുന്നതാണ്.
സർവ്വെ റിക്കാർഡുകൾ പരിശോധിച്ച് ആക്ഷേപ മുണ്ടെങ്കിൽ പരാതി നൽകാവുന്നതാണ്. പരിശോധനക്ക് വരുമ്പോൾ ഭൂമിയുടെ ആധാരം, കരം രശീതി, ഫോൺ നമ്പർ എന്നിവ കൊണ്ടുവരേണ്ടതാണെന്ന് പാലക്കാട് റീ സർവ്വേ സൂപ്രണ്ട് അറിയിച്ചു