കൊച്ചി: സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്നു ജി ജയരാജ് പുറത്തേക്ക്. ജി ജയരാജിനെ നിയമിച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ഡയറക്ടറായി നിയമിതനാകാനുള്ള യോ​ഗ്യത പുനർനിശ്ചയിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. പുതിയ നോട്ടിഫിക്കേഷൻ നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി. 
രണ്ടാം പിണറായി സർക്കാരാണ് ഡ‍യറക്ടർ സ്ഥാനത്തേക്കുള്ള നിയമനത്തിൽ യോ​ഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുള്ള ​​ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിം​ഗിൾ ബഞ്ച് റദ്ദാക്കിയത്. ഇതോടെ ജയരാജിന്റെ നിയമനം അസാധുവായി. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എംആർ മോ​ഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സിപിഎം നേതാവ് ടിഎൻ സീമയുടെ ഭർത്താവാണ് ജി ജയരാജ്. 
വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കണമെന്നായിരുന്നു മുൻ ശുപാർശ. ഇതു മാറ്റി സർവീസിൽ നിന്നു വിരമിച്ചവരേയും നിയമിക്കാമെന്ന വ്യവസ്ഥയാണ് സർക്കാർ കൊണ്ടു വന്നത്. ജയരാജിന്റെ നിയമനത്തിനു വേണ്ടി വ്യവസ്ഥകൾ മാറ്റിയെന്നായിരുന്നു ആരോപണം. 

By admin

Leave a Reply

Your email address will not be published. Required fields are marked *