കോട്ടയം: കാണക്കാരിയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഇത് കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെതാണെന്ന് തിരിച്ചറിയുകയായിരുന്നു. വഴി തെറ്റി കാര്‍ നിയന്ത്രണംവിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.