കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ നീക്കം ചെയ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീമാണ് ക്യാമ്പുകൾ നീ​ക്കം ചെ​യ്തത്. 
മു​നി​സി​പ്പാ​ലി​റ്റിയുടെ അനുവാദം ഇല്ലാത്ത സ്ഥലങ്ങളിൽ ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നും ക്യാ​മ്പ് ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും അധികൃതർ അറിയിച്ചു.
മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി​ സ്പ്രിം​ഗ് ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​വം​ബ​ർ മു​ത​ൽ റി​സ​ർ​വേ​ഷ​നു​ക​ളും ലൈ​സ​ൻ​സ് വി​ത​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇതുവഴി മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.
അ​ടു​ത്ത വ​ർ​ഷം മാ​ര്‍ച്ച് അ​വ​സാ​നം വ​രെ​യാ​ണ് ഈ ​സീ​സ​ണി​ലെ സ്പ്രിം​ഗ് ക്യാ​മ്പ് സ​മ​യം. അ​പ​ക​ട​ങ്ങ​ള്‍ കു​റ​ക്കാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​നും സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ ക്യാ​മ്പു​ക​ളി​ൽ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *