എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാത്സ്യം പ്രധാനമാണ്. എല്ലുകളോട് ചേര്‍ന്നിരിക്കുന്ന പേശികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്.  കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയുന്നതായി കാണാറുണ്ട്.
പേശീവലിവ് ആണ് കാത്സ്യക്കുറവിന്‍റെ ഒരു പ്രധാന ലക്ഷണം. കൈകൾ, കാലുകൾ, തുടങ്ങിയടത്തെ മരവിപ്പ് കാത്സ്യക്കുറവിന്‍റെ ലക്ഷണമാകാം. പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം തോന്നാം. നാഡികളുടെ പ്രവർത്തനത്തിന് കാത്സ്യം പ്രധാനമാണ്. അതിനാല്‍ ഇവയുടെ കുറവു മൂലം വിരലുകളില്‍ മരവിപ്പ് അനുഭവപ്പെടാം. 
ദന്തക്ഷയം, പൊട്ടുന്ന പല്ലുകൾ, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യം കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. വരണ്ടതും പൊട്ടുന്നതുമായ നഖങ്ങൾ, വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം. 
എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നതും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. ഹൃദയപേശികളുടെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *