മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ്സ് നേതാവും ആയിരുന്ന കെ കരുണാകരനെയും മുൻ മന്ത്രിയും എം പിയും എം എൽ എയും  ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി ടി തോമസിനെയും അനുസ്മരിച്ചു കൊണ്ട് ഐ വൈ സി സി നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് നടത്തി, മനാമ എം സി എം ഏ ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷൻ ആയിരുന്നു,
സാമൂഹിക പ്രവർത്തകൻ അനിൽകുമാർ യു കെ ഉദ്ഘാടനം ചെയ്തു, കേരള രാഷ്ട്രീയത്തിൽ കരുണാകരനോളം വികസനം കൊണ്ട് വന്ന ഭരണാധികാരി വേറെ ഇല്ലെന്നും പരാജയത്തിന്റെ പടുകുഴിയിൽ നിന്നും കോൺഗ്രസിനെ കേരളത്തിൽ പിടിച്ചുയർത്തി കൊണ്ട് വന്ന നേതാവ് ആയിരുന്നു ലീഡർ കെ കരുണാകരൻ എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപെട്ടു,
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും ഗോശ്രീ വികസന പദ്ധതികളും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയവും അടക്കം എണ്ണിയാൽ ഒടുങ്ങാത്ത വികസനങ്ങളാണ് കേരളത്തിനായി അദ്ദേഹം സംഭാവന ചെയ്തത് എന്നും അനിൽ കുമാർ പറഞ്ഞു, നിലപാട് കൊണ്ടും ആദർശം കൊണ്ടും എന്നും ശ്രദ്ദേയൻ ആയിരുന്നു പി ടി തോമസ്‌ എന്നും അധികാര രാഷ്ട്രീയത്തിന് വേണ്ടി നിലപാടിൽ വെള്ളം ചേർക്കുന്ന ആൾ ആയിരുന്നില്ല അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണം നടത്തി മുൻ പ്രസിഡന്റും ചാരിറ്റി വിംഗ് കൺവീനറുമായ അനസ് റഹിം അഭിപ്രായം പെട്ടു,
അബ്ദുൽ മൻഷീർ, ജോൺസൺ ജോസഫ്, അൻസാർ ടി ഏ, ജിതിൻ പരിയാരം എന്നിവർ സംസാരിച്ചു, ആക്റ്റിംഗ് സെക്രട്ടറി ഷിബിൻ തോമസ് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *