തിരൂര്‍: എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകന്‍ ടി.കെ. സുധീഷാ(38)ണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു.
ഈ സ്‌കൂളിലെ എന്‍.എസ്.എസ്. ക്യാമ്പ് മാവണ്ടിയൂര്‍ സ്‌കൂളിലാണ്. ക്യാമ്പില്‍ സുധീഷും പങ്കെടുത്തിരുന്നു. രാവിലെ ക്യാമ്പ്  ആരംഭിക്കുന്നതിനു മുമ്പ് സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ജ്യോത്സ്യനായും പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം നടപടിക്രമങ്ങള്‍ക്കു ശേഷം ശനിയാഴ്ച രാവിലെ 9ന്. ഭാര്യ: ദീപ. മക്കള്‍: ദര്‍ശിത് കൃഷ്ണ, അദ്വിക.
 

By admin

Leave a Reply

Your email address will not be published. Required fields are marked *