ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത് നിരന്തരം വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. തന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളിലും ഇടംപിടിക്കും. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രാഖിയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. തനിക്ക് പറ്റാവുന്ന ആളെ കിട്ടുന്നത് വരെ താന്‍ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്ന് രാഖി സാന്ത് പറയുന്നു. 
അടുത്തിടെയാണ് താരം മുന്‍ ഭര്‍ത്താവ് ആദില്‍ ഖാനുമായി വേര്‍പിരിഞ്ഞത്. ആദില്‍ തന്നെ റേപ്പ് ചെയ്തു, കുളിമുറി ദൃശ്യങ്ങള്‍ അടക്കം ഷൂട്ട് ചെയ്തു വിറ്റു എന്ന ആരോപണങ്ങള്‍ അടക്കം രാഖി സാവന്ത് ഉന്നയിച്ചിരുന്നു. എന്നാല്‍ രാഖി മുന്‍ഭര്‍ത്താവുമായി ഇപ്പോഴും ബന്ധം തുടരുന്നത് താന്‍ കണ്ടെത്തിയത് പുറത്ത് അറിയാതിരിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നായിരുന്നു ആദില്‍ ഖാന്‍ വെളിപ്പെടുത്തിയത്. 
ഇപ്പോഴിതാ, വീണ്ടുമൊരു പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് രാഖി. തനിക്ക് പെട്ടെന്ന് വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു രാഖിയുടെ പരാമര്‍ശം.
രാഖിയുടെ വാക്കുകള്‍ ഇങ്ങനെ:
 ആദില്‍ തട്ടിയെടുത്ത പണവും ഡിവോഴ്സും കോടതി എനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിലൂടെ എനിക്ക് വീണ്ടും ഭാവിയില്‍ നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും. എനിക്ക് പറ്റിയ ആളെ കണ്ടെത്തുന്നതുവരെ ഞാന്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കും എന്ന് വ്യക്തമാക്കുകയാണ്. അതുവരെ ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കും. 

കാരണം ഇത് എന്റെ ജീവിതമാണ്. എനിക്കൊരു ജീവിതം മാത്രമാണുള്ളത്. മരിച്ചതിന് ശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിലേക്ക് പോവുകയാണെങ്കില്‍ അവിടെ ഒരുപാട് പേര്‍ ഒന്നിലധികം വിവാഹങ്ങള്‍ കഴിക്കുന്നതും നിരവധി പേരെ പ്രണയിക്കുന്നതുമെല്ലാം കാണം. അവിടെ അതൊരു പ്രശ്നമേയല്ല. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്’ രാഖി സാവന്ത് പറഞ്ഞു. 
അതേസമയം രാഖിയെ വിശ്വസിച്ചതാണ് താന്‍ ചെയ്ത തെറ്റെന്നും വിവാഹത്തിന് ശേഷവും രാഖി മുന്‍ഭര്‍ത്താവ് റിതേഷുമായി ബന്ധം പുലര്‍ത്തിയെന്നും ആദില്‍ ആരോപിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചതെന്നും ആദില്‍ വ്യക്തമാക്കിയിരുന്നു.  
 

By admin

Leave a Reply

Your email address will not be published. Required fields are marked *