ആമ്പല്ലൂർ: കേന്ദ്ര സാംസ്കാരിക വകുപ്പിൻ്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ആമ്പല്ലൂർ കേരള കലാക്ഷേത്രയുടെ 16-ാമത് വാർഷികാലോഷം ഡിസംബർ 30 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആമ്പല്ലൂർ എൻഎസ്എസ് ഹാളിൽ നടക്കും.
കേരള കലാക്ഷേത്ര പ്രസിഡണ്ട് പ്രൊഫ. ആമ്പല്ലൂർ അപ്പുക്കുട്ടൻ അധ്യക്ഷത വഹിക്കുന്ന യോഗം അനൂപ് ജേക്കബ് എംഎൽഎ ഉൽഘാടനം ചെയ്യും. ഡോ. ചന്ദ്രമന നാരായണൻ നമ്പൂതിരി (സിപിസിആർഐ കായംകുളം) മുഖ്യ പ്രഭാഷണം നടത്തും.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു തോമസ്, വാർഡ് മെമ്പർ ബീനാ മുകുന്ദൻ, കൈരവം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.എം. ഉണ്ണികൃഷ്ണൻ, കലാക്ഷേത്ര സെക്രട്ടറി ജയകൃഷ്ണൻ എസ്.ജി, കലാക്ഷേത്ര പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.
വാർഷികത്തോടനുബന്ധിച്ച് കഥകളി, ഭരതനാട്യം വിദ്യാർത്ഥികളുടെ അരങ്ങേറ്റം എന്നിവ ഉണ്ടാകും. ചെണ്ടമേളവും സംഗീതാർച്ചനയും തുടർന്ന് നടക്കും. ആർഎൽവി രാജു, ആമ്പല്ലൂർ വിജയകുമാർ എന്നിവർക്ക് പുരസ്കാരം നൽകി ആദരിയ്ക്കും.