ആകാശത്തിലൂടെ കൂളായി നടന്ന് വൈറലായിരിക്കുകയാണ് മജ കുസിന്‍സ്‌ക എന്ന 23കാരി. സ്കൈ ഡൈവിങ്ങിൽ പരിശീലനം നേടിയ മജയുടെ പ്രകടനം ഏവർക്കും അത്ഭുതമായി മാറിയിരിക്കുകയാണ്.
കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മുന്‍പ് താന്‍ ഒരു ജിംനാസ്റ്റിക്സ് ആയിരുന്നെന്നും അതുകൊണ്ട് കുറച്ച് വായുവില്‍ പരീക്ഷിക്കാമെന്ന് കരുതി എന്ന അടിക്കുറിപ്പോടെ മറ്റൊരു വീഡിയോ മജ കുസിന്‍സ്‌ക തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
SKY WALKING. Wow Amazing 😱🧐👏
(via kuczynska.maja/TT) pic.twitter.com/cQOeBAYT7Y— Science (@ScienceGuys_) December 24, 2023
ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ മറ്റ് ആകാശ പ്രകടനങ്ങളുടെ വീഡിയോകളും മജ കുസിന്‍സ്‌ക പങ്കുവെയ്ക്കാറുണ്ടായിരുന്നു. അതിനെല്ലാം നിരവധി ആരാധകരുമുണ്ട് മജക്ക്.