മുംബൈ – ചെന്നൈയനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ സീസണിലെ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി കൊച്ചിയില്‍ നടന്ന അവസാന കളിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് തോറ്റിരുന്നു. 
മൂന്നു ഗോളും രണ്ടാം പകുതിയിലായിരുന്നു. ലാലിന്‍സുവാല ചാംഗ്‌ടെ (52), പെനാല്‍ട്ടിയില്‍ നിന്ന് വിക്രം പ്രതാപ് സിംഗ് (80), ഇഞ്ചുറി ടൈമില്‍ ഗുര്‍കിരാത് സിംഗ് എന്നിവരാണ് ഗോളടിച്ചത്. 11 കളികളില്‍ ആറാം ജയത്തോടെ മുംബൈക്ക് 22 പോയന്റായി. ഗോവയും (23) ബ്ലാസ്‌റ്റേഴ്‌സുമാണ് (26) മുന്നില്‍. ചെന്നൈയന്റെ ആറാം പരാജയമാണ്. അവര്‍ 12 പോയന്റുമായി ആറാം സ്ഥാനത്താണ്.
 
2023 December 28Kalikkalamtitle_en: Mumbai Islanders take on Marina Machans

By admin

Leave a Reply

Your email address will not be published. Required fields are marked *