പാലക്കാട് : മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ നിർധന കുടുംബത്തിന് മണ്ണാർക്കാട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച് നൽകുന്ന ആറാമത് സ്നേഹവീടിന് കുവൈത്ത് കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റി നൽകുന്ന സഹായധനം കൈമാറി.
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി ബഷീർ തെങ്കര മണ്ണാർക്കാട് നിയോജക മണ്ഡലം ലീഗ് പ്രസിഡൻ്റ് റഷീദ് ആലായിനാണ് കൈമാറിയത്.
ചടങ്ങിൽ നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഹുസൈൻ കോളശ്ശേശി, മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി മുജീബ് പെരിമ്പിടി, കൗൺസിലർമാരായ സി ഷഫീഖ് റഹ്മാൻ, മുജീബ് ചോലോത്ത്
മണ്ഡലം ലീഗ് പ്രവർത്തക സമിതിയംഗം ജാബിർ മുണ്ടേക്കരാട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ അഡ്വ :നൗഫൽ കളത്തിൽ, സക്കീർ മുല്ലക്കൽ എന്നിവർ സംബന്ധിച്ചു.