പത്തനംതിട്ട: ശബരിമല കാനനപാതയിലെ കാളകെട്ടിയിൽ തീർഥാടകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കാനനപ്പാതയിലൂടെ മലകയറാൻ അനുവദിക്കണമന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മണ്ഡല പൂജക്ക് ശേഷം ക്ഷേത്ര നട അടച്ചതിനാൽ പരമ്പരാഗത പാതയിലൂടെ തീർഥാടകർക്ക് നിലവിൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
മകരവിളക്കിന് ക്ഷേത്രം തുറക്കുന്ന ഡിസംബർ 30 മുതൽ വീണ്ടും പ്രവേശനം അനുവദിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.