കൊച്ചി: ചർമ്മസംരക്ഷണം മികവുറ്റതാക്കാൻ ആംവേ ഇന്ത്യ ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി+ എച്ച്‌എ3 ഡെയ്‌ലി സെറം പുറത്തിറക്കി. വിറ്റാമിൻ സി കൂടുതൽ ലഭ്യമാക്കി ചർമ്മത്തിന്റെ ആരോഗ്യവും യുവത്വവും വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ ഉൽപന്നം. ആന്റിഓക്‌സിഡന്റുകളും ട്രൈ-ആക്ഷൻ ഹൈലൂറോണിക് ആസിഡും അടങ്ങിയിട്ടുണ്ടെന്നതും സവിശേഷതയാണ്. പാരിസ്ഥിതിക കാരണങ്ങളാൽ ചർമ്മത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പ്രതിരോധിക്കാൻ ഉൽപന്നം സഹായകമാകും.
ആംവേയുടെ പ്രീമിയം ചർമ്മസംരക്ഷണോൽപ്പന്ന ശ്രേണിയെ കൂടുതൽ പ്രബലമാക്കുന്നതാണ് ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി + എച്ച്എ3 ഡെയ്‌ലി സെറമെന്നു സിഎംഒ അജയ് ഖന്ന പറഞ്ഞു. സ്കിൻ സയൻസിലെ വിപുലമായ വൈദഗ്ധ്യം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ഉൽപ്പന്നം  വികസിപ്പിച്ചെടുത്തത്. ഏതാനും ആഴ്‌ച കൊണ്ട് ചർമ്മത്തിലെ ചുളിവുകളും വരൾച്ചയും നീക്കി ആരോഗ്യവും തിളക്കവും നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. 5829 രൂപയ്ക്ക് ആർട്ടിസ്ട്രി സ്കിൻ ന്യൂട്രീഷൻ വിറ്റാമിൻ സി + എച്ച്എ3 ഡെയ്‌ലി സെറം ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *