പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജ ഇന്ന് . രാവിലെ പത്തരയ്ക്കും പതിനൊന്നരക്കും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡല പൂജ നടക്കുക. മണ്ഡല പൂജക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി ഇന്നലെ ശബരിമലയിൽ എത്തിച്ചിരുന്നു.
നട തുറന്ന 41-ാം ദിവസം നടത്തുന്ന ഉച്ചപൂജയാണ് മണ്ഡലപൂജ . 41-ാം ദിവസത്തെ ഉച്ച പൂജയ്ക്ക് മറ്റ് ദിവസങ്ങളിൽ നിന്നും വ്യത്യസ്തമാണ്. സാധാരണ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30നാണ് ഉച്ചപ്പൂജ എങ്കിൽ മണ്ഡല പൂജ ദിവസം ഉച്ച പൂജയ്ക്കുള്ള സമയം മുൻകൂട്ടി തീരുമാനിക്കും. നട തുറന്നശേഷം ജ്യോതിഷിയാണ് ഉച്ചപൂജയ്ക്കായുള്ള ശുഭ മുഹൂർത്തം സമയം നോക്കി തീരുമാനിക്കുന്നത്.
തങ്ക അങ്കി അണിയിച്ചാണ് പൂജ എന്നതും മറ്റൊരു പ്രത്യേകതയാണ്. മണ്ഡല പൂജയ്ക്കായി നാളെ നെയ്യഭിഷേകം ഒൻപതു മണിവരെയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.നാളെ ഹരിവരാസനം പാടി നടയടച്ചാൽ മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്കാണ് നട തുറക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *