കന്നഡ നടി രചിത റാമിനെതിരെ വലിയ വിമർശനങ്ങളാണ് സോഷ്യൽമീഡിയയിലും അല്ലാതെയും ഉയരുന്നത്. രചിത നായികയായിട്ടെത്തുന്ന പുത്തൻ ചിത്രം ലവ് യു ലച്ചു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികകളുടെ ഭാഗമായി പത്ര സമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. പത്രസമ്മേളനത്തിൽ രചിത പറഞ്ഞ കാര്യങ്ങൾ കന്നട സംസ്‌കാരത്തെയും സിനിമാ ഇൻഡസ്ട്രിയെ മുഴുവനുമായിട്ടും മോശമായി ചിത്രീകരിക്കാനുള്ള കാരണമായിട്ടുണ്ടെന്നാണ് തീവ്ര കന്നടവാദ സംഘടനയായ ക്രാന്തിദൾ പറയുന്നത്. ഇതുവരെ ഒരു നടിയും പറയാത്ത കാര്യങ്ങൾ പൊതുസമൂഹത്തിൽ പറഞ്ഞ രചിതയെ ബാൻ ചെയ്യണമെന്നാണ് ഇവുരടെ ആവശ്യം.
രചിതയുടെ ചിത്രത്തിലെ ആദ്യ രാത്രി രംഗത്തെ കുറിച്ചും ഇന്റിമേറ്റ് രംഗത്തെ കുറിച്ചും പത്ര സമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു, അതിനൊപ്പം സിനിമയിലെ ബോൾഡ് രംഗം ഏതാണെന്നും അതിനെ കുറിച്ച് കൂടി സംസാരിക്കാനും മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടി പറയുകയായിരുന്നു നടി. ‘വിവാഹം കഴിച്ച ഒരുപാട് ആളുകൾ ഇവിടെയുണ്ട്. എനിക്കാരെയും ഭ്രമിപ്പിക്കേണ്ട ആവശ്യമില്ല. സാധാരണ കല്യാണം കഴിച്ചാൽ നിങ്ങൾ എല്ലാം എന്താണ് ചെയ്യുന്നത്? എന്താണ് അവർ ചെയ്യേണ്ടത്’ എന്നായിരുന്നു രചിത റാം ചോദ്യത്തിന് ഉത്തരമെന്നോണം മറുചോദ്യം ചോദിച്ചത്.
നടിയുടെ ചോദ്യത്തിന് മാധ്യമ പ്രവർത്തകൻ പ്രതികരിക്കാൻ തുടങ്ങുമ്പോഴേക്കും രചിത ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞു. ‘വിവാഹം കഴിഞ്ഞവർ റൊമാൻസ് ചെയ്യും. അല്ലേ. അത് തന്നെയാണ് സിനിമയിലും ചെയ്തിരിക്കുന്നത്. വളരെ പോസിറ്റീവ് ആയിട്ടും ബോൾഡ് ആയിട്ടുമാണ് തനിക്ക് നേരെ വന്ന ചോദ്യത്തെ രചിത നേരിട്ടത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *