ജിദ്ദ: റിയാദിൽ നിന്ന് കാണാതായ രണ്ടു മലയാളികളെയും കുറിച്ചുള്ള വിവരം ലഭിച്ചു. ഇരുവരും പോലീസ് കസ്റ്റഡിയിൽ ആണുള്ളതെന്നാണ് ലഭിച്ച വിവരം.
ദക്ഷിണ പ്രവിശ്യയിലെ ജിസാനിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട പരപ്പനങ്ങാടി സ്വദേശി, തൃശൂരിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന മറ്റൊരാൾ എന്നിവരെയാണ് റിയാദ് വിമാനത്താവളത്തിൽ എത്തിയത് മുതൽ കാണാതായത്.
ഇവരെ കണ്ടെത്താനായി സാമൂഹ്യ പ്രവർത്തകർ നടത്തിവന്ന വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പോലീസ് കസ്റ്റഡിയിൽ ഉള്ളതായുള്ള വിവരം ലഭിച്ചത്.
ഒരാൾ വിമാനത്തിനകത്തു വെച്ച് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. മാനസികാസ്വാസ്ഥ്യമാണ് കാരണം. ഇദ്ദേഹത്തെ റിയാദ് പൊലീസിന് കൈമാറുകയായിരുന്നു. ഇയാളുടെ കാര്യത്തിൽ ബന്ധപ്പെട്ടവരിൽ നിന്നുള്ള റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പോലീസ്.
പോലീസ് തടഞ്ഞു വെച്ച മറ്റൊരാളുടെ മേൽ കേസ് നിലവിലുണ്ട്. ഗ്രോസറി ഷോപ്പിൽ എക്സ്പയറി ആയ സാധനങ്ങൾ വിറ്റതാണ് കേസ്. അഞ്ചു ദിവസത്തെ റിമാൻഡിൽ ആണ് ഇദ്ദേഹം ഇപ്പോൾ.