റിയാദ് – മൂന്ന് സെറ്റ് ത്രില്ലറില്‍ ഉന്‍സ് ജാബിറിനെ കീഴടക്കി അരീന സബലെങ്ക റിയാദ് സീസണ്‍ ടെന്നിസ് കപ്പ് സ്വന്തമാക്കി. റിയാദ് സീസണിന്റെ ഭാഗമായി നടന്ന പ്രദര്‍ശന മത്സരത്തില്‍ ആദ്യ സെറ്റ് 6-4 ന് സ്വന്തമാക്കിയ ശേഷമാണ് ഉന്‍സ് കീഴടങ്ങിയത്. സ്‌കോര്‍: 4-6, 6-3, 6-4.
ഇന്ന് പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചും രണ്ടാം സീഡ് കാര്‍ലോസ് അല്‍കാരസും ഏറ്റുമുട്ടും.
സബലെങ്കയും ഉന്‍സും ഓസ്‌ട്രേലിയന്‍ ഓപണിനായി ഒരുങ്ങുകയാണ്. ബ്രിസ്‌ബെയ്ന്‍ ഓപണിലായിരിക്കും പുതിയ വര്‍ഷത്തില്‍ അരീനയുടെ ആദ്യ മത്സരം. എന്നാല്‍ ഉന്‍സ് പരിശീലന ടൂര്‍ണമെന്റില്‍ കളിക്കാതെ ഓസ്‌ട്രേലിയന്‍ ഓപണില്‍ പങ്കെടുക്കും.
2023 December 27Kalikkalamtitle_en: tHRILLING VICTORY: ARYNA SABALENKA CLINCHES ‘RIYADH SEASON’