മീനിനൊപ്പം ചെറുധാന്യരുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ‘മില്ലറ്റും മീനും’ പ്രദർശന ഭക്ഷ്യമേള നാളെ (വ്യാഴം-ഡിസംബർ 28) സിഎംഎഫ്ആർഐയിൽ തുടങ്ങുകയാണ്. ഇതോടൊപ്പം, ചെറുധാന്യങ്ങൾക്ക് കേരളത്തിൽ വിപണി സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ ബയർ-സെല്ലർ സംഗമവും നടക്കുന്നുണ്ട്.
കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും കർണാടകയിലെയും കർഷകർ, കർഷക ഉൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, സംരംഭകർ കാർഷിക സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർ നേരിട്ടെത്തും. ഇവരുടെ ഉൽപന്നങ്ങൾ പരിചയപ്പെടാനും വ്യാപാരബന്ധമുണ്ടാക്കാനും അവസരമുണ്ടാകും.
ഡിസംബർ 28 മുതൽ 30 വരെ (മൂന്ന് ദിവസം)രാവിലെ 11 മുതൽ രാത്രി 8 വരെ
തുടക്കം: നാളെ (ഡിസ: 28 വ്യാഴം)രാവിലെ 11 മണി
സ്ഥലം: സിഎംഎഫ്ആർഐ
ഒന്നാം ദിവസം (വ്യാഴം) പ്രത്യേക പരിപാടിപാചക മത്സരം: ഉച്ചക്ക് 2 മുതൽ 4 വരെകലാപരിപാടി: രാത്രി 7 മണി