വീട്ടുകാർക്ക് ഒട്ടും ഇഷ്ട്മല്ലാതെയാണ് അഭിനയലോകത്ത് എത്തിയതെന്ന് നടി ഐശ്വര്യ ലക്ഷ്മി. വീട്ടുകാർ ഒരു തരത്തിലും ആ സമയത്ത് പിന്തുണച്ചിരുന്നില്ലയെന്നാണ് താരം വ്യക്തമാക്കുന്നത്.ആരംഭത്തിൽ രണ്ട് പേർക്കും നല്ല ബുദ്ധിമുട്ടായിരുന്നു.മായനദി എന്ന ചിത്രത്തിന് ശേഷം ഒരു ആറ് മാസകാലം ഒന്നും തന്നെ വീട്ടുകാർ എന്നോട് സംസാരിച്ചിരുന്നില്ല. അതിന്റെ എല്ലാം ഓക്കേ ആകുവാൻ വേണ്ടി ഒരു പാട് സമയം എടുത്തിരുന്നു.
നമ്മൾ എല്ലാം തന്നെ പഠിച്ച ജോലിയിൽ അല്ല മുന്നോട്ട് ചെയ്യുന്നത് എങ്കിൽ നമ്മുടെ സമൂഹത്തിന് വിശ്വസിക്കാൻ ഭയങ്കര പ്രയാസമായിരിക്കും. അത് കൊണ്ട് സിനിമാ ലോകത്ത് ഒരു ബന്ധവും ഇല്ലാതെ തന്നെ സിനിമാ ലോകത്തിലേക്ക് വരുമ്പോൾ അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാമല്ലോ. നിലവിൽ ഇപ്പോഴും വീട്ടുകാർ ഓക്കേ ആയിട്ടില്ലയെന്നാണ് താരം പറയുന്നത്. എന്റെ സിനിമ ഏറ്റവും മികച്ചതാണെന്ന് വീട്ടുകാർ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലയെന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കുന്നു.