ബ്രസീലിയ: മരുമകള്‍ക്കൊപ്പം കിടന്നുറങ്ങിയ 39കാരന്റെ ജനനേന്ദ്രിയം ഛേദിച്ച ഭാര്യക്കെതിരെ വധശ്രമത്തിന് കേസ്. 15 വയസുകാരിയായ മരുമകള്‍ക്കൊപ്പം ഭര്‍ത്താവ് ഉറങ്ങിയതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്.
ബ്രസീലിലെ അതിബായയിലാണ് സംഭവം. 15 വയസ് മാത്രം പ്രായമുള്ള മരുമകള്‍ക്കൊപ്പം ഭര്‍ത്താവ് ഉറങ്ങിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഭര്‍ത്താവിനെ പ്രലോഭിപ്പിച്ച് കിടക്കയിലേക്ക് കൊണ്ടുവന്ന ശേഷം കൈകാലുകള്‍ കെട്ടി.
തുടര്‍ന്ന് മൂര്‍ച്ചയുള്ള കത്തികൊണ്ട് ഭാര്യ ഇയാളുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. ശേഷം ജനനേന്ദ്രിയം ടോയ്ലെറ്റില്‍ ഇട്ട് യുവതി ഫ്ളഷ് ചെയ്തു. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.