തിരുവനന്തപുരം – തുരുവല്ലത്ത് ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. വണ്ടിത്തടം സ്വദേശിനി ഷഹാന(22)യാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ഷഹാനയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 
 ഷഹാനക്ക് ഒന്നര വയസ്സുള്ള മകനുണ്ട്. കുടുംബത്തിന്റെ പരാതിയിൽ തിരുവല്ലം പോലീസ് കേസെടുത്തു. പാവപ്പെട്ട വീട്ടിൽനിന്നാണെന്ന് പറഞ്ഞ് ഭർതൃമാതാവ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ചൊവ്വാഴ്ച ഭർതൃവീട്ടിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും പീഡനം ഭയന്ന് പോയിരുന്നില്ലെന്നാണ് പറയുന്നത്. തുടർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി  കൊണ്ടുപോയിരുന്നു. 
 ഇതിന് പിന്നാലെ ഷഹാന മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന്റെ ആഘാതത്തിലാണ് ഷഹന കടുംകൈ ചെയ്തതെന്നാണ് ആരോപണം. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ വെച്ച് മർദ്ദനമേറ്റതിന്റെ ദൃശ്യങ്ങളും വീട്ടുകാർ പോലീസിന് നൽകി.
 
2023 December 26Keralayoung woman suicidepolicetitle_en: Violence in husband’s house: Young woman commits suicide

By admin

Leave a Reply

Your email address will not be published. Required fields are marked *