കൊല്ലം: നാടക നടനും ഗായകനും സംഗീത സംവിധായകനുമായ ആലപ്പി ബെന്നി (ബെന്നി ഫെര്‍ണാണ്ടസ്-72) അന്തരിച്ചു.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകുന്നേരമായിരുന്നു അന്ത്യം. പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു.
എം.ജി. സോമന്, ബ്രഹ്മാനന്ദന് എന്നിവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന് പിള്ളയുടെ കായംകുളം കേരളാ തിയറ്റേഴ്സിലൂടെയാണ് നാടക രംഗത്തെത്തിയത്.
പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയറ്റേഴ്സ്, കായംകുളം പീപ്പിള്‍ തിയറ്റേഴ്സ്, കൊല്ലം യൂണിവേഴ്സല്‍ എന്നീ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.